ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ് കപ്പല്‍ മുങ്ങി, കപ്പലില്‍ 14 ഇന്ത്യാക്കാര്‍; രക്ഷാ പ്രവര്‍ത്തനത്തിന് യുഎസ് നേവി

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ് കപ്പല്‍ മുങ്ങി, കപ്പലില്‍ 14 ഇന്ത്യാക്കാര്‍; രക്ഷാ പ്രവര്‍ത്തനത്തിന് യുഎസ് നേവി

ടെഹ്‌റാന്‍ : ഇന്ത്യന്‍ പായ് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങിയതതായി റിപ്പോര്‍ട്ട്. കപ്പലില്‍ 14 ഇന്ത്യാക്കാരുണ്ട്. യുഎസ് നേവി, ഇന്ത്യന്‍ നേവി, സമീപത്തുള്ള ചരക്കുകപ്പല്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

യുഎസ് നേവിയാണ് ഇന്ത്യന്‍ നേവിയേയും മറ്റ് അധികൃതരേയും കപ്പല്‍ മുങ്ങുന്ന വിവരം അറിയിച്ചത്. ഒമാനിലെ റാസ് അല്‍ ഹാഡില്‍ നിന്ന് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് അപകടം ഉണ്ടായതെന്നാണ് യുഎസ് നേവി അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
ഉടന്‍ തന്നെ യുഎസ് നേവി പി-8 മാരിടൈം പട്രോളിംഗ് വിമാനം കപ്പലിന് സമീപം ഒരു ലൈഫ് റാഫ്റ്റ് ഇറക്കി കപ്പലിലുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ ലൈഫ് റാഫ്റ്റില്‍ കയറിയതായാണ് റിപ്പോര്‍ട്ട്. കപ്പല്‍ മുങ്ങാനുള്ള കാരണം അവ്യക്തമാണ്,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !