മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലക്ഷ്യം വെച്ച്‌ ബിജെപി: ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റം? എംപിമാരുടെ അടിയന്തര യോഗം വിളിച്ചു,,

മുംബൈ : തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റമെന്ന് സൂചന. ഉദ്ധവ് താക്കറെ എംപിമാരുടെ അടിയന്തര യോഗം വിളിച്ചു.

ചില എംപിമാർ ശിവസേന ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം. പാർട്ടി ഐക്യം ഉറപ്പാക്കാനാണ് ഉദ്ധവിന്റെ നീക്കം. ഒൻപത് എംപിമാരാണ് പാർട്ടിക്കുള്ളത്. ഇതില്‍ നാല് പേർ മറുകണ്ടം ചാടാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഉദ്ദവ് താക്കറെ വിളിച്ച്‌ യോഗം മുംബൈയില്‍ തുടങ്ങി . രണ്ട് എംപിമാർ യോഗത്തിന് എത്തിയില്ലെന്നാണ് വിവരം.

തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെയാണ് ശിവസേനയിലെ ഭിന്നതയും മറ നീക്കി പുറത്തു വരുന്നത്. ശിവസേന ഉദ്ധവ് വിഭാഗത്തിന് ലോക്സഭയില്‍ 9 എംപിമാരാണ് ഉള്ളത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 7 എംപിമാരും. ഉദ്ധവിൻറെ പാർട്ടിയിലെ ആറ് എംപിമാരുമായി ഷിൻഡെ സംസാരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഇവർ ഷിൻഡെ വിഭാഗത്തില്‍ ലയിക്കാനാണ് ചർച്ച നടക്കുന്നത്. അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നീ രണ്ട് എംപിമാർ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൂറുമാറിയാല്‍ അത് നരേന്ദ മോദി സർക്കാരിന് ലോക്സഭയില്‍ വലിയ മേല്‍ക്കൈ നല്കും.

വിമത നീക്കം നടത്തുന്ന ടിഎംസി എംപിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കാകാൻ കത്ത് നല്‍കും. നിലവില്‍ എൻഡിഎ പക്ഷത്ത് 293 എംപിമാരുണ്ട്. വിമത ടിഎംസി കൂടി ചേർന്നാല്‍ ഇത് 313 ആകും. ശിവസേനയിലെ എംപിമാരെ ചാടിച്ച്‌ ഇത് 320 ആയി ഉയർത്താനാണ് ബിജെപി നീക്കം. 

ചെറു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 10 പേർ കൂടി ലോക്സഭയില്‍ ഉണ്ട്. ഡിഎംകെയുടെ 22 പേരെ കൂടി കൂടെ നിറുത്താനായാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വനിതാ സംവരണവും മണ്ഡലപുനർനിർണയവും പാസാക്കിയെടുക്കാൻ ബിജെപിക്ക് കഴിയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !