ബ്രസീലിയ: ബ്രസീലിലെ സാവോപോളോയില്‍ ബഞ്ചി ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം.
സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് ഇട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചുസംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ യുവതിക്ക് സംഭവ സ്ഥലത്തുവച്ചുതന്നെ ജീവന് നഷ്ടമായി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കുമേറ്റ പരിക്കുകളാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു
ബ്രസീലില്‍ സാഹസിക വിനോദങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളിലെ ചെറിയ പിഴവ് പോലും ജീവന് നഷ്ടപ്പെടാന്‍ കാരണമാകാമെന്ന മുന്നറിയിപ്പായാണ് ദുരന്തത്തെ വിലയിരുത്തുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.