ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ഗൗനിച്ചില്ല: ബ്ലഡ് ക്യാൻസര്‍ രോഗിയായ മൂന്നുവയസുകാരന് കുത്തിവെച്ചത് തെറ്റായ മരുന്ന് കുഞ്ഞിന് ദാരുണാന്ത്യം,,

ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ഗൗനിച്ചില്ല: ബ്ലഡ് ക്യാൻസര്‍ രോഗിയായ മൂന്നുവയസുകാരന് കുത്തിവെച്ചത് തെറ്റായ മരുന്ന് കുഞ്ഞിന് ദാരുണാന്ത്യം,,

ഭോപ്പാല്‍: മധ്യപ്രദേശില്‍ രക്താർബുദ ബാധിതനായ മൂന്നുവയസുകാരൻ മരിച്ച സംഭവത്തില്‍ നിർണായക വഴിത്തിരിവ്. എയിംസ് ഭോപ്പാലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്‌സ് മരുന്നിന് പകരം ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഫോർമാലിൻ കുത്തിവെച്ചന്നാണ് റിപ്പോർട്ട്.

മരുന്നിന് പകരം നഴ്‌സ് മൂന്നുവയസുകാരന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ നിന്നുളള സാർഥക് യാദവ് എന്ന മൂന്നുവയസുകാരനാണ് മരിച്ചത്. 2025 ഡിസംബറിലായിരുന്നു സംഭവമുണ്ടായത്.

രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. 2025 ഡിസംബർ പതിനഞ്ചിന് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാർഡില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. പതിനേഴാം തീയതി രാവിലെയാണ് ഗുരുതരമായ പിഴവുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. 

മരുന്ന് കുഞ്ഞിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് മുൻപ് മൂന്നുതവണ അത് തെറ്റായ മരുന്നാണ് എന്ന് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞെന്നും മുന്നറിയിപ്പ് വകവയ്ക്കാതെ നഴ്‌സ് മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിച്ചത്.

അതേസമയം മരുന്ന് കുത്തിവെച്ച ഉടൻ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. പിഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാർ തുടർന്ന് സിപിആർ നല്‍കിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. എയിംസിന്റെ ആഭ്യന്തര അന്വേഷണത്തില്‍ മൂന്നുവയസുകാരന്റെ മരണം ഐവിയിലൂടെ ഫോർമാലിൻ ശരീരത്തിനുളളില്‍ എത്തിയത്

മൂലമാണെന്ന് കണ്ടെത്തിയിരുന്നു. നഴ്‌സിംഗ് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !