മമ്മൂട്ടി ഇംഗ്ളണ്ടില്‍, നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ഡേറ്റ്, 2026 ൽ താരത്തിൻ്റെ ചിത്രങ്ങളുടെ വിശേഷങ്ങൾ, അറിയാം,

സ്വകാര്യ സന്ദർശനത്തിന് കുടുംബസമേതം വിദേശത്താണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരാഴ്ച വിദേശത്ത് കഴിയുന്ന മമ്മൂട്ടി മേയ് 13ന് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്ററില്‍ അഞ്ചാമത് ആനന്ദ് ടിവി ഫിലിം അവാർഡ് ചടങ്ങില്‍ പങ്കെടുക്കും. ആനന്ദ് ടിവി അവാർഡ് ചടങ്ങില്‍ പങ്കെടുക്കാൻ വേണ്ടി കൂടിയാണ് മമ്മൂട്ടിയുടെ വിദേശ യാത്ര.

മാഞ്ചസ്റ്ററിലെ ഐക്കണിക് 02 അപ്പോളോയില്‍ ആണ് അവാർഡ് ദാനം നടക്കുക. മമ്മൂട്ടിയോടൊപ്പം വൻനിര അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കും മനോജ് കെ. ജയൻ, ഭാവന, സുരാജ് വെഞ്ഞാറമൂട്, ഉണ്ണിമുകുന്ദൻ, അനശ്വര രാജൻ,നിഖില വിമല്‍, റിയഷിബു, ടിനിടോം, കൈലാഷ്, രമേഷ് പിഷാരടി, എം.എല്‍. എ തുടങ്ങിയവരോടൊപ്പം ഗായകരായ എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 15ന് കൊച്ചിയില്‍ മമ്മൂട്ടി മടങ്ങിയെത്തും എന്നാണ് വിവരം. 18ന് ധനുഷ് ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത് .
ഈ ഷെഡ്യൂളോടെ ധനുഷ് ചിത്രത്തില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂർത്തിയാകും. ജൂലായില്‍ നിതീഷ് സഹദേവിന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിട്ടുള്ളത്. തുടർന്ന് ഖാലിദ് റഹ്മാന്റെ മട്ടാഞ്ചേരി മാഫിയ ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രോജക്‌ട്. ആസിഫ് അലി , നസ്ളിൻ എന്നിവരാണ് മട്ടാഞ്ചേരി മാഫിയയിലെ മറ്റു പ്രധാന താരങ്ങള്‍.
ഗ്യാങ്‌സ്റ്റർ കോമഡി ആക്ഷൻ എന്റർടെയ്‌നറാണ് മട്ടാഞ്ചേരി മാഫിയ. ഉണ്ട എന്ന സിനിമയ്ക്കുശേഷം മമ്മൂട്ടി- ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. ഖാലിദ് റഹ്മാൻ പങ്കാളിയായ പ്ളാൻ മി മോഷൻ പിക്ചേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമാസും ചേർന്നാണ് നിർമ്മാണം. 

നിയോഗ് കൃഷ്ണ, ഷരഫു , സുഹാസ്, തസ്‌റീഖ് അബ്ദുള്‍ സലാം എന്നിവർ ചേർന്നാണ് തിരകഥ. സംഗീതം റെക്സ് വിജയൻ, ബി.ജി.എം സുഷിൻ ശ്യാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫല്‍ അബ്ദുല്ല, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !