പറന്ന് വന്ന അപകടം: ഡിവൈഡര്‍ പറന്നുവന്ന് കാറില്‍ വീണു, കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച്‌ അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്,

പറന്ന് വന്ന അപകടം: ഡിവൈഡര്‍ പറന്നുവന്ന് കാറില്‍ വീണു, കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച്‌ അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്,

പാലക്കാട്: ദേശീയപാതയില്‍ ഡിവൈഡർ പറന്നുവന്ന് കാറില്‍ വീണതിനെ തുടർന്ന് കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ സ്കേറ്റിംഗ് ദേശീയ താരം ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്.

എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്. ഈ സമയത്ത് കാറില്‍ ഇവരോടൊപ്പം മകളും, മറ്റൊരു വിദ്യാർത്ഥിയും, സ്കേറ്റിംഗ് ദേശീയ താരവും അവരുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. ദേശീയപാതയില്‍ പാലക്കാട് വടക്കഞ്ചേരി മേല്‍പ്പാലത്താണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

മേല്‍പ്പാലത്ത് കുത്തിപ്പൊളിച്ച്‌ പണികള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി പാലക്കാട് ദിശയിലേക്കുള്ള ഭാഗം അടച്ചുകൊണ്ട് തൃശൂർ ദിശയിലേക്കുള്ള ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഗതാഗത സംവിധാനം ഒരുക്കിയിരുന്നത്.

 ഇതിലൂടെ ഇവർ സഞ്ചരിച്ച കാർ തൃശ്ശൂർ ജില്ലയിലേക്ക് പോകുന്നതിനിടെ മേല്‍പ്പാലത്ത് ഉണ്ടായ ചെറിയ കാറ്റില്‍ ഡിവൈ‍ഡർ പറന്നു വന്ന് ഇവരുടെ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് പിന്നില്‍ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം ഇവർ സഞ്ചരിച്ച കാറിന് പിൻവശത്ത് ഇടിക്കുകയായിരുന്നു.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനായി വെച്ചിരിക്കുന്ന ഡിവൈഡറുകള്‍ വെറും പ്ലാസ്റ്റിക് നിർമ്മിതമായതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഒരു കാറ്റ് വന്നാല്‍ പോലും ഇവ ഇളകി തെറിച്ചു പോകുന്നത് പതിവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network