ചെങ്ങന്നൂർ : ആലപ്പുഴ ചെങ്ങന്നൂരില്‍ പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിന് താഴെ നിന്നാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ദുരൂഹ സാഹചര്യത്തില്‍ ചാക്ക് കണ്ടെടുത്തത്.
ആറ്റില്‍ ചൂണ്ടയിടാൻ എത്തിയ പ്രാദേശികവാസികളാണ് സംഭവം ആദ്യം കണ്ടത്. ചൂണ്ടയില്‍ എന്തോ ഭാരമുള്ള വസ്തു ഉടക്കുകയായിരുന്നു. തുടർന്ന് ഇവർ ഇത് കഷ്ടപ്പെട്ട് കരയ്ക്കെത്തിച്ചു. സംശയം തോന്നി ചാക്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മനുഷ്യ തലയോട്ടിയും ഏതാനും തുണിക്കഷ്ണങ്ങളും കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. തലയോട്ടി എത്ര നാള് പഴക്കമുള്ളതാണെന്നോ ആരുടേതാണെന്നോ കണ്ടെത്താൻ ഫോറൻസിക് പരിശോധന അടക്കമുള്ള വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.പ്രദേശത്ത് സമീപകാലത്ത് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.