ന്യൂഡല്‍ഹി: ആധുനിക സാമ്പത്തിക ലോകത്ത് സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം കറൻസി നോട്ടുകളുടെ നിർമാണത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി ഇന്ത്യയിൽ നിലവിലുള്ള പരമ്പരാഗത പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ ഈടുനിൽക്കുന്ന 'പോളിമർ' അഥവാ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ റിസർവ് ബാങ്ക് ആലോചിച്ചുവരികയാണ്.കള്ളനോട്ടുകളുടെ ഭീഷണി പൂർണമായും ഇല്ലാതാക്കുക, കറൻസി നോട്ടുകളുടെ ആയുസ് വർധിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ആർബിഐ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്ലാസ്റ്റിക് കറൻസിയുടെ നിർമ്മാണച്ചെലവ്, രാജ്യത്തെ എടിഎം ശൃംഖലകളിൽ വരുത്തേണ്ട മാറ്റങ്ങൾ, പരിസ്ഥിതി ആഘാതങ്ങൾ എന്നിവ കനത്ത വെല്ലുവിളികളാണ്. നിലവിൽ ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂർ ഉൾപ്പെടെ അറുപതിലധികം രാജ്യങ്ങളിൽ ഈ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന തീരുമാനമാകുമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നത്.
ആദ്യഘട്ടത്തിൽ 10, 20 രൂപയുടെ നോട്ടുകളായിരിക്കും ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയെപ്പോലൊരു രാജ്യത്ത് പോളിമർ നോട്ടുകൾ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രായോഗികമായ ഗുണങ്ങളും ദോഷങ്ങളും ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്...
സിംഗപ്പൂര്‍, കാനഡ പോലുള്ള മറ്റ് പല രാജ്യങ്ങളിലും വിജയകരമായി പോളിമര്‍ കറൻസികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇന്ത്യ ഇത് നടപ്പിലാക്കുകയാണെങ്കില്‍ വളരെ മികച്ച തീരുമാനമാകുമെന്നും കേരളത്തിൻ്റെ വികസന നയരൂപീകരണത്തിലും സാമ്പത്തിക-ആസൂത്രണ രംഗത്തും നിർണായക സംഭാവനകൾ നൽകിയ പ്രമുഖനും സാമ്പത്തിക വിദഗ്‌ധനുമായ ജി. വിജയരാഘവൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
എന്താണ് പ്ലാസ്റ്റിക് കറൻസി?
പരമ്പരാഗതമായ കോട്ടൺ/പേപ്പർ നോട്ടുകൾക്ക് പകരം നേർത്തതും വഴക്കമുള്ളതുമായ പ്ലാസ്റ്റിക് (പോളിമർ) ഫിലിം ഉപയോഗിച്ച് നിർമ്മിക്കുന്ന കറൻസികളാണിത്. ഇത് നമ്മൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ പോലെയുള്ള കട്ടിയുള്ള പ്ലാസ്റ്റിക് അല്ല. മറിച്ച്, പേപ്പർ നോട്ടുകളെപ്പോലെ തന്നെ മടക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കുന്ന വളരെ നേർത്തതും വഴക്കമുള്ളതുമായ ഒരു പ്ലാസ്റ്റിക് പാളിയാണ് ഇതിനായി ഉപയോഗിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.