വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ മരണമെത്തി: കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ കാറില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം,

തിരുവനന്തപുരം: അമരവിളയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. കാർ ഒടിച്ച ചായ്ക്കോട്ടുകോണം ഓണംകോട് ആർഎസ് ഭവനില്‍ എ എസ് അരുണ്‍ കൃഷ്ണനാ (26)ണ്‌ മരിച്ചത്.

അഞ്ചു പേർക്ക് പരിക്കേറ്റു. ബുധൻ രാവിലെ എട്ടിനാണ് അപകടം സംഭവിച്ചത്തി രുവനന്തപുരത്തു നിന്ന് നാഗർ കോവിലിലേക്ക് പോയ അമിതവേഗത്തിലായിരുന്ന കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം എതിരെ വന്ന മാരുതി ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചത്‌. തുടർന്ന്‌ തൊട്ടടുത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.

ബസ്‌ ഓടിച്ച പാപ്പനംകോട് ഡിപ്പോയിലെ കെഎസ്‌ആർടിസി താല്‍ക്കാലിക ഡ്രൈവർ മൈലച്ചല്‍ സ്വദേശി ഷിബു (48) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണമായും തകർന്നനിലയിലാണ്മൂ

ന്നാലുംമൂട് സ്വദേശിയെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ കൊണ്ടുപോകാനായി വീട്ടില്‍ നിന്ന് കാറുമായി വരുന്ന വഴിയാണ് അപകടം. അരുണ്‍ സംഭവസ്ഥലത്ത്‌ മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് അരുണ്‍. ഡിവൈഎഫ്‌ഐ ചായ്ക്കോട്ടുകോണം യൂണിറ്റ്‌ അംഗവുമാണ്‌. വിവാഹത്തിന് രണ്ടുമാസം ശേഷിക്കെയാണ്‌ മരണം. അച്ഛൻ: അജു. അമ്മ: ശ്രീദേവി. സഹോദരി: ആതിരദേവി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !