കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഭരണം പോയ തൃണമൂല്‍ കോണ്‍ഗ്രസിന് അടുത്ത പ്രഹരം. കൊല്‍ക്കത്തയിലെ പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് സ്ഥലമുടമ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
തോപ്‌സിയയിലെ പാർട്ടി ആസ്ഥാനത്ത് നിർമ്മാണ പ്രവർത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ 2022 ലാണ് ആസ്ഥാനം താത്കാലികമായി ഇവിടേക്ക് മാറ്റിയത്. എന്നാല്‍ പാട്ടക്കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ നേതാക്കളോട് സ്ഥലമുടമ മന്തു സാഹ ആവശ്യപ്പെട്ടിരിക്കുന്നത്.കൊല്‍ക്കത്തിയിലെ മോഡേണ്‍ ഡെക്കറേറ്റേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് ഇദ്ദേഹം. തൃണമൂല്‍ സർക്കാരിൻ്റെ കാലത്ത് നിരവധി സർക്കാർ കരാറുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഈ ബന്ധത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തിയില്‍ തൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടം പാർട്ടിയുടെ ആസ്ഥാനമായി പ്രവർത്തിക്കാൻ ഇയാള്‍ വിട്ടുനല്‍കിയത്. എന്നാല്‍ ഭരണം മാറിയതിന് പിന്നാലെയാണ് പാട്ടക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം നിയമനടപടികളിലേക്ക് നീങ്ങിയത്.
ഈ വർഷം പാട്ടക്കരാർ അവസാനിച്ചെന്നും എന്നാല്‍ പാർട്ടി പ്രതിനിധികളെ 2025 ഒക്ടോബർ മുതല്‍ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നുമാണ് മന്തു സാഹയുടെ അഭിഭാഷകൻ പറയുന്നത്. ഇതേ തുടർന്ന് മന്തു സാഹ പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്തു സാഹയുടെ ആരോപണം ടിഎംസി നേതാക്കള്‍ തള്ളി.തൃണമൂല്‍ ഭവൻ കെയർടേക്കറായ സുബിർ മജുംദാർ നിയമപരമായാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും കരാർ കാലാവധി 2027 ലേ അവസാനിക്കൂവെന്നും പറഞ്ഞു. ഭരണം മാറിയതോടെ കെട്ടിട ഉടമ തങ്ങളെ ഇവിടെ നിന്ന് കള്ളക്കഥ മെനഞ്ഞ് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പാർട്ടിയുടെ യഥാർത്ഥ ആസ്ഥാന മന്ദിരത്തിൻ്റെ പണി പൂർത്തിയാകാറായതിനാല്‍ ഈ മന്തു സാഹയുടെ ആവശ്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന പ്രതികരണമാണ് ടിഎംസി നേതാക്കള്‍ നല്‍കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.