കോട്ടയം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ കേസിലെ പ്രധാന ഉത്തരവാദി മുൻമുഖ്യമന്ത്രി പിണറായി വിജയനാണ്.
അതുകൊണ്ടുതന്നെ അന്വേഷണം പിണറായി വിജയനിലേക്കും എത്തുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ,കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.സി.എം.ആർ.എൽ.യിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ പങ്കും ബന്ധപ്പെട്ട അഴിമതി, ക്രമക്കേട് ആരോപണങ്ങളും സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.