ശിവസേനക്ക് നിര്‍ണായക ദിനം; വിമത നീക്കം തടയാൻ കരുക്കള്‍ നീക്കി ഉദ്ധവ് വിഭാഗം, വീണ്ടും രാഷ്ട്രീയ അട്ടിമറി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പിളർപ്പിന്‍റെ സൂചനകള്‍ക്കിടെ ശിവസേനക്ക് ഇന്ന് നിർണായക ദിനം. ശിവസേന ഉദ്ധവ് വിഭാഗവും, എൻസിപി ശരദ് പവാർ വിഭാഗവും വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും.

ഉദ്ദവ് വിഭാഗത്തിലെ വിമതരായ ആറ് എംപിമാരില്‍ ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കുമോ എന്നത് നിർണായകമാകും. ലോക്‌സഭയില്‍ വിമത എംപിമാർ പ്രത്യേക ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം യോഗത്തിന് എത്താത്തവർക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്. 

ഇന്ന് വിളിച്ച്‌ ചേർത്ത യോഗത്തില്‍ എല്ലാ ലോക്‌സഭാ എംപിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച്‌ ചീഫ് വിപ്പ് അനില്‍ ദേശായി വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്ത എംപിമാർക്കെതിരെ അയോഗ്യതയ്ക്കുള്ള നിയമനടപടികള്‍ ആരംഭിക്കാനാണ് ഉദ്ധവ് ക്യാമ്പിന്റെ തീരുമാനം.

വിമത വിഭാഗത്തെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. യഥാർത്ഥ ശിവസേന തങ്ങളാണെന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രീയ പാർട്ടിയുടെ അനുമതിയില്ലാതെ ലെജിസ്ലേറ്റീവ് പാർട്ടിക്ക് മാത്രമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെയാണ് പാർട്ടിയുടെ ആകെയുള്ള 9 ലോക്‌സഭാ എംപിമാരില്‍ 6 പേർ ഉദ്ധവ് പക്ഷം വിട്ട് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

 സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ദേശ്‌മുഖ്, നാഗേഷ് പാട്ടീല്‍ അഷ്ടികർ, സഞ്ജയ് പാട്ടീല്‍, ഓംരാജെ നിംബാല്‍ക്കർ എന്നീ 6 എംപിമാരാണ് ഉദ്ധവ് ക്യാമ്പ് വിടുന്നത്. വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ഇന്നലെ ദില്ലിയിലെത്തിയിരുന്നു. വിമതരില്‍ ഒരാള്‍ മുംബൈയില്‍ തുടരുകയാണ്. മൂന്നില്‍ രണ്ട് അഥവാ ഒൻപതില്‍ ആറ് പേർ മറുകണ്ടം ചാടിയാല്‍ അയോഗ്യത ഒഴിവാകുന്നാണ് വിമതരുടെ പ്രതീക്ഷ. അപകടം മണത്ത ഉദ്ധവ് പക്ഷം വിമതരെ പിടിച്ചു നിർത്താൻ നടത്തിയ ശ്രമങ്ങള്‍ പാളിയിരുന്നു.

അതേസമയം പാർട്ടിയെ തകർക്കാൻ ഭരണപക്ഷം വൻ പണമൊഴുക്ക് നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. ഓരോ എംപിമാർക്കും കൂറുമാറാൻ 15 കോടി രൂപ വീതം അഡ്വാൻസ് നല്‍കിയതായി തനിക്ക് ഞെട്ടിക്കുന്ന വിവരം ലഭിച്ചെന്ന് റാവത്ത് എക്സില്‍ കുറിച്ചു.

 "അപ്‌നാ സപ്‌നാ മണി മണി" എന്ന് പരിഹസിച്ചുകൊണ്ടാണ് റാവത്ത് ഷിൻഡേ പക്ഷത്തെ കടന്നാക്രമിച്ചത്. ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബിജെപി തങ്ങളുടെ എംപിമാരെ 15 കോടി നല്‍കി ചാർട്ടഡ് ഫ്ലൈറ്റില്‍ മഹാരാഷ്ട്രയില്‍ നിന്നും റാഞ്ചിയെന്ന് റാവുത്ത് പറഞ്ഞു. ഓപ്പറേഷൻ ടൈഗറാണ് നടക്കുന്നതെന്നും പോകുന്ന എംപിമാർ രാജിവെച്ച്‌ പോകണമെന്നും ഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ശിവസേന എംപിമാർകൂടി ചേർന്നാല്‍ ലോക്സഭയില്‍ ഇത് എൻഡിഎയ്ക്ക് വലിയ മേല്‍ക്കൈ നല്‍കും. 293 എംപിമാരാണ് എൻഡിഎ പക്ഷത്തുണ്ടായിരുന്നത്. ടിഎംസിയുടെ ഇരുപതും ശിവസേന ഉദ്ദവിലെ ആറ് പേരും കൂടി വന്നാല്‍ അത് 319 ആവും.

 ചെറുപാർട്ടികളും സ്വതന്ത്രരും അടക്കം പത്ത് പേരും ഇന്ത്യ സഖ്യം വിട്ട ഡിഎംകെയുടെ 22 പേരും കൂടി എൻഡിഎ പക്ഷത്തേക്ക് വന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എൻഡിഎക്ക് കിട്ടും. വർഷകാല സമ്മേളനത്തില്‍ പ്രധാന ബില്ലുകള്‍ കൊണ്ടുവരാൻ തയാറെടുക്കുന്ന ബിജെപിയുടെ തുടർനീക്കങ്ങള്‍ നിർണായകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !