കൊച്ചി: ഹോട്ടലുകളില്‍ പൊറോട്ടയ്ക്കൊപ്പം ഗ്രേവി സൗജന്യമായി നല്‍കണോ എന്ന കാര്യത്തില്‍ നിയമപോരാട്ടത്തിന്റെ പുതിയ വഴി തുറന്നിരിക്കുകയാണ് കൊച്ചി സ്വദേശിയായ അഭിഭാഷകന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് നല്കിയ പരാതി.
ഗ്രേവി സൗജന്യമായി നല്‍കേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിനെതിരെ അഡ്വ. ഷിബു വയലകത്ത് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് നല്കിയ അപ്പീലിലാണ് വിശദമായ തെളിവെടുപ്പിന് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹോട്ടലുകളെ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ഷിബു പറയുന്നു.രണ്ടു കൊല്ലം മുമ്പ് വടയമ്പാടിയിലെ പേര്‍ഷ്യന്‍ ടേബിള്‍ റസ്റ്ററന്റില്‍ നിന്ന് പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കുമൊപ്പം ഇത്തിരി ചാറു കൂടി ചോദിച്ചിടത്തു നിന്നായിരുന്നു ഷിബുവിന്റെ പോരാട്ടം തുടങ്ങിയത്.
സൗജന്യമായി ചാറു നല്‍കാനാവില്ലെന്ന ഹോട്ടല്‍ മാനേജ്മെന്റിന്റെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ 2024 ല്‍ ഷിബു സമീപിച്ചു. എന്നാല്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി
കമ്മീഷന് പരാതി തളളി. ഇതോടെ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ചാറു നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുടമകള്‍ എത്തി. ഈ പശ്ചാത്തലത്തിലാണ് ഷിബു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്കിയതും കമ്മീഷന് ഇത് അംഗീകരിച്ചതും.വിശദമായ തെളിവെടുപ്പ് നടത്തി ഷിബുവിന്റെ പരാതിയില്‍ തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജൂലൈ എട്ടിന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന് വീണ്ടും ചാറ് കേസ് പരിഗണിക്കും.
കേസില്‍ കമ്മീഷന് എടുക്കുന്ന തീരുമാനം 2 പൊറോട്ടയും ഇച്ചിരി ചാറും കൂടി ഫുഡടിക്കുന്നവരെയെല്ലാം സംബന്ധിച്ച് നിര്‍ണായകമാവുകയും ചെയ്യും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.