അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു അന്വേക്ഷണം,

ദില്ലി: അസമിലെ വിമാന അപകടത്തില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമസേന.

അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനമാണ് തകർന്നുവീണത്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻ‍‍ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു.

ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് അപകടമെന്നും അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും വ്യോമസേന അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !