യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!: സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ കയറുന്ന പുരുഷന്മാര്‍ക്ക് പിഴ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!: സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ കയറുന്ന പുരുഷന്മാര്‍ക്ക് പിഴ

ന്യൂഡൽഹി: റെയില്‍വേ നിയമങ്ങള്‍ ലംഘിക്കുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. ടിക്കറ്റില്ലാത്ത യാത്ര, പുകവലി, അനധികൃത കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക റെയില്‍വേ കുത്തനെ വർധിപ്പിച്ചു.

ജൻ വിശ്വാസ്’ നിയമപ്രകാരം പരിഷ്കരിച്ച പുതിയ പിഴ ഈടാക്കല്‍ ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. സബർബൻ, പാസഞ്ചർ, മെയില്‍, എക്സ്പ്രസ് ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകള്‍ക്കും ഈ പുതിയ നിയമങ്ങള്‍ ബാധകമായിരിക്കും. 

നീണ്ട കോടതി നടപടിക്രമങ്ങള്‍ ഒഴിവാക്കി കുറ്റം ചെയ്യുന്നവരില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വച്ച്‌ തന്നെ തത്സമയം പിഴ ഈടാക്കാനുള്ള പ്രത്യേക അനുമതിയും ഉദ്യോഗസ്ഥർക്ക് നല്‍കിയിട്ടുണ്ട്.

പുതുക്കിയ നിയമപ്രകാരം സ്ത്രീകളുടെ കംപാർട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി യാത്ര ചെയ്യുന്ന പുരുഷന്മാർ ഇനി മുതല്‍ 2,500 രൂപ പിഴയൊടുക്കേണ്ടി വരും. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ കർശന നടപടി. കൂടാതെ ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയില്‍ നിന്നും 500 രൂപയായി ഉയർത്തി. 

2013-ന് ശേഷം ആദ്യമായാണ് ടിക്കറ്റില്ലാ യാത്രയ്ക്കുള്ള പിഴ വർധിപ്പിക്കുന്നത്. മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുന്നതിനൊപ്പം അവരുടെ ടിക്കറ്റ് കണ്ടുകെട്ടാനും പുതിയ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങള്‍ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുകയുമാണ് ഈ പരിഷ്കരണത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ അനധികൃതമായി കച്ചവടം നടത്തിയാല്‍ ആദ്യതവണ 2,000 രൂപയും കുറ്റം ആവർത്തിച്ചാല്‍ 5,000 രൂപയും പിഴയീടാക്കും. ട്രെയിനിലോ റെയില്‍വേ പരിസരത്തോ പുകവലിച്ചാല്‍ ഇനി മുതല്‍ 2,000 രൂപയാണ് പിഴ. 

ഇതോടൊപ്പം അപകടകരമായതോ നിരോധിച്ചതോ ആയ വസ്തുക്കള്‍ ട്രെയിനില്‍ കടത്താൻ ശ്രമിച്ചാല്‍ കുറഞ്ഞത് 10,000 രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നും റെയില്‍വേ അധികൃതർ കർശന മുന്നറിയിപ്പ് നല്‍കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !