ചര്‍ച്ചയില്‍ നിന്ന് ഇറാൻ പ്രതിനിധികള്‍ ഇറങ്ങിപ്പോയി: ഇറാൻ- അമേരിക്ക സമാധാന ചര്‍ച്ചയില്‍ കല്ലുകടി: വേദിയിൽ നാടകീയമായ രംഗങ്ങള്‍,

ചര്‍ച്ചയില്‍ നിന്ന് ഇറാൻ പ്രതിനിധികള്‍ ഇറങ്ങിപ്പോയി: ഇറാൻ- അമേരിക്ക സമാധാന ചര്‍ച്ചയില്‍ കല്ലുകടി: വേദിയിൽ നാടകീയമായ രംഗങ്ങള്‍,

ബേണ്‍:അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്‌സർലൻഡില്‍ ആരംഭിച്ച നിർണായക സമാധാന ചർച്ചകളില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി.

സമാധാന ചർച്ചകള്‍ക്കെത്തിയ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള സംയുക്ത ഫോട്ടോ സെഷനില്‍ പങ്കെടുക്കാതെയും ട്രംപിന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ചർച്ചാ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത് ഇറാൻ പ്രതിനിധികള്‍. 

അടുത്തിടെ ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിലാണ് ഇറാൻ, യുഎസ്, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യഘട്ട ചർച്ചകള്‍ സംഘടിപ്പിച്ചത്. ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഇരുപക്ഷവും തമ്മിലുള്ള ഹസ്തദാനവും സംയുക്ത ഫോട്ടോ സെഷനും സംഘാടകരും യുഎസ് പ്രതിനിധികളും ചേർന്ന് ആസൂത്രണം ചെയ്തിരുന്നു.

എന്നാല്‍ ഇത് അമേരിക്കയുടെ ഒരു മീഡിയ ഷോ മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഘാലിബഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതില്‍ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചാ വേദിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ സന്നിഹിതരായിരുന്ന മുറിയിലേക്ക് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രവേശിച്ചു.

 അവിടെയുണ്ടായിരുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അദ്ദേഹം ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഷെരീഫിനോട് വളരെ രഹസ്യമായി ഒരു സന്ദേശം കൈമാറിയ ശേഷം അരാഗ്ചിയും ഇറാൻ സംഘവും പെട്ടെന്ന് മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.

ഈ അപ്രതീക്ഷിത നീക്കം പാക് പ്രധാനമന്ത്രിയെ അമ്പരപ്പിച്ചു. തൊട്ടടുത്ത് നിന്നിരുന്ന പാക്സേനാ ചീഫ് അസിം മുനീറിനോട് ഷെരീഫ് അത്ഭുതത്തോടെ ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

ഇറാൻ സംഘത്തിന്റെ പെട്ടെന്നുള്ള മടക്കത്തിന് പിന്നാലെ വാൻസ് പാക് പ്രധാനമന്ത്രിയുടെയും ആർമി ചീഫിന്റെയും അടുത്തേക്ക് ചെന്ന് അരാഗ്ചിയുടെ പെട്ടെന്നുള്ള മടക്കത്തെക്കുറിച്ചും അദ്ദേഹം കൈമാറിയ സന്ദേശത്തെക്കുറിച്ചും ചുരുങ്ങിയ സമയം സംസാരിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !