കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനർജി ക്യാമ്പ് കടുത്ത ആശങ്കയില്‍ മമത വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും പങ്കെടുക്കാത്തതില്‍ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്
യോഗത്തില്‍ പങ്കെടുത്തത് 80ല്‍ 20പേർ മാത്രമാണ് എം എല്‍എമാർ പലരും പ്രതിഷേധ സ്ഥലങ്ങളിലെന്നാണ് ന്യായീകരണം അഭിഷേക് ബാനർജിയടക്കം എം എല്‍എമാരുമായി സംസാരിക്കുന്നുണ്ട് തൃണമൂലിൻ്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി പരിഹസിച്ചുനിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിലെ തമ്മിലടി മൂക്കുകയാണ്. പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കള്‍ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനർജിയും അഭിഷേക് ബാനർജിയും കടുത്ത പ്രതിസന്ധിയിലായി.
ഇന്നലെയാണ് ബരാസത് എംപിയും ടിഎംസി വനിതാ വിഭാഗം ദേശീയ അധ്യക്ഷയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാർ ശ്രീറാംപൂർ എംപിയും മുതിർന്ന നേതാവുമായ കല്യാണ്‍ ബാനർജിക്കെതിരെ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നല്‍കിയത്.
പാർലമെന്റിനകത്ത് നിരന്തരം കല്യാണ്‍ ബാനർജി വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. ലോക്സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും കാകോലിയെ മാറ്റി കല്യാണ്‍ ബാനർജിയെ നിയമിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ആരുടെയോ പ്രേരണയാലാണ് പരാതിയെന്ന് കല്യാണ്‍ ബാനർജി തിരിച്ചടിച്ചു. കല്യാണ്‍ ബാനർജിക്കെതിരെ പോലീസിലും പരാതി നല്‍കുമെന്ന് കാകോലി പറഞ്ഞു.കാകോലിക്ക് പിന്നാലെ ദേശീയ വക്താവ് സ്ഥാനത്തുനിന്നും രാജിവച്ച മുൻ എംപി ശന്തനു സെന്നും അഴിമതിയില്‍ മുങ്ങികുളിച്ച ടിഎംസിയെ ബംഗാളിലെ ജനം തള്ളികളഞ്ഞെന്ന് തുറന്നടിച്ചു. മറ്റൊരു വക്താവ് ബിശ്വജിത് ദേബ് പാർട്ടി ചിന്നഭിന്നമാകാൻ അധികം സമയം വേണ്ടെന്നും, ഇത്രയും അഴിമതി നടന്നിട്ടും മമതയും അഭിഷേകും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നും പറഞ്ഞു. .
അതേസമയം ടിഎംസിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബിജെപി ചാടാൻ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം..







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.