എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട: ഇന്ത്യൻ ലൈസൻസ് റദ്ദായാലും ഗള്‍ഫ് ലൈസൻസില്‍ വാഹനം ഓടിക്കുമെന്ന് ഗണേഷ് കുമാര്‍,

എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട: ഇന്ത്യൻ ലൈസൻസ് റദ്ദായാലും ഗള്‍ഫ് ലൈസൻസില്‍ വാഹനം ഓടിക്കുമെന്ന് ഗണേഷ് കുമാര്‍,

തിരുവനന്തപുരം:: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാലും ഗള്‍ഫിലെ ലൈസൻസ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വിശദീകരണത്തിന് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമർശനം.

18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപേ ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തിയ വിശദീകരണത്തിലാണ് ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗള്‍ഫ് ലൈസൻസ് ഉപയോഗിക്കുമെന്ന് അവകാശപ്പെട്ടത്. ഈ വാദത്തിലെ നിയമ വിരുദ്ധതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഗള്‍ഫ് ലൈസൻസ് വെച്ച്‌ ഇന്ത്യയില്‍ വാഹനം ഓടിക്കാനാകില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്. ഗള്‍ഫ് ലൈസൻസുള്ള ഇന്ത്യൻ പൗരൻ അപേക്ഷിച്ചാല്‍ തത്തുല്യമായ ഇന്ത്യൻ ലൈസൻസ് ലഭിക്കും. ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വന്തം ലൈസൻസ് ഹാജരാക്കി ഇന്റർനാഷണല്‍ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ സാധിക്കും. 

അതേസമയം വിദേശത്ത് നിന്ന് ഇന്റർനാഷണല്‍ ഡ്രൈവിങ് ലൈസൻസ് നേടിയ ഒരു ഇന്ത്യൻ പൗരന് നാട്ടില്‍ വാഹനം ഓടിക്കണമെങ്കില്‍ നിർബന്ധമായും ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം ഗണേഷ് കുമാർ ഇന്ത്യൻ പൗരനായതിനാല്‍ അദ്ദേഹത്തിന്റെ ഗള്‍ഫ് ഇന്റർനാഷണല്‍ ലൈസൻസിന് ഇന്ത്യയില്‍ സാധുതയുണ്ടാകില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമർശനം ഉയരുന്നത്. 'എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട. എനിക്ക് ഇന്ത്യയില്‍ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗള്‍ഫിലെ ലൈസൻസുണ്ട്. ആ ലൈസൻസ് വെച്ച്‌ ഞാൻ ഓടിക്കും,' എന്നായിരുന്നു ഗണേഷ് കുമാറിന്റെ വിവാദമായ വാക്കുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !