പണി തുടങ്ങി: ഡിഎംകെ മുൻ മന്ത്രിയുടെ വീടുകളില്‍ വിജിലൻസ് റെയ്ഡ്; ടിവികെ അധികാരത്തില്‍ എത്തിയ ശേഷം ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടി,

ചെന്നൈ: ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവിന്റെ വീടുകളില്‍ വിജിലൻസ് റെയ്ഡ്. തമിഴ്നാട്ടില്‍ ടിവികെ അധികാരത്തില്‍ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്.

എംകെ സ്റ്റാലില്‍ സർക്കാരില്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ വി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തില്‍ 8 ശതമാനം കമ്മീഷൻ കരാറുകാരില്‍ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ വി വേലുവിന്റെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്.
ചെന്നൈയിലും തിരുവണ്ണാമലൈയിലുമായി 12 സ്ഥലങ്ങളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. ടെൻഡർ ക്രമക്കേടുകളില്‍ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

 അതേസമയം, ഡിഎംകെയെ ഭയപ്പെടുത്തേണ്ടെന്ന് എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഡിഎംകെ സർക്കാരിലെ ഒരാളെയും അഴിമതിക്കേസില്‍ ശിക്ഷിക്കാനായിട്ടില്ല എന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !