കൊട്ടിഘോഷിച്ച് ഉദ്ഘാടനം: ഊരാളുങ്കല്‍ പണിത കെട്ടിടം ഉപയോഗശൂന്യം, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രം,

കണ്ണൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമായില്ല.

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൊട്ടിഘോഷിച്ചാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെങ്കിലും ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും ഇല്ലാത്തതിനാല്‍ കെട്ടിടം ഭാഗികമായി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ഫെബ്രുവരി 25 നാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം വീണ ജോർജ് ഉദ്ഘാടനം ചെയ്ത്. പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ വിവാദമായ 'കൊലപാതക ശ്രമ നാടകം' നടന്നത്.

8 കോടി രൂപ ചെലവില്‍ സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് (യുഎല്‍സിസി) കെട്ടിടം നിർമിച്ചത്. 23,700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തില്‍ പക്ഷേ അഗ്നിശമന സംവിധാനമില്ല,

കാഷ്വാലിറ്റി വിഭാഗത്തെ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റാമ്പില്ല, ലിഫ്റ്റ് അടക്കം അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഉദ്ഘാടന പരിപാടി പിആർ ആണെന്നും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ കാര്യങ്ങള്‍.

ആരോഗ്യരംഗ വികസനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ കെട്ടിടങ്ങള്‍ നിർമിക്കുമ്പോഴും അവ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് വിമർശനം വീണ്ടും ശക്തമാവുകയാണ്.

 അടിയന്തരമായി കെട്ടിടം പൂർണതോതില്‍ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളും രോഗികളും ശക്തമാക്കിയിരിക്കുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !