കൊച്ചി: അപകടത്തില്‍ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നല്കി ചായ വില്‍പ്പനക്കാരനായ യുവാവ്.
തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പില്‍ എം ആര് ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്കടകളില് ചായ നല്‍കാനായി സൈക്കിളില്‍ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.പ്രൈവറ്റ് ബസിന്റെ മുന്നിലെ ചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിയെത്തി ബസ് പിന്നോട്ടെടുപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിപ്പോകുകയായിരുന്നു
ഇവരെ എഴുന്നേല്‍പ്പിച്ച ഉടന്‍ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് യുവതിയെ പുതപ്പിച്ചു. പിന്നീട് സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.