ലഖ്നൗ: മദ്യലഹരിയില്‍ യുവാവ് വലിഞ്ഞുകയറിയത് 11,000 വോള്‍ട്ടിന്‍റെ ഹൈ വോള്‍ട്ടേജ് വൈദ്യുതി പോസ്റ്റില്‍. കയറുക മാത്രമല്ല, ലൈനുകള്‍ക്ക് മുകളില്‍ മണിക്കൂറുകളോളം കിടക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പർസ ഖുർദ് ഗ്രാമത്തിലെ ദീൻ ദയാല്‍ എന്നയാളാണ് മദ്യപിച്ച് ബോധമില്ലാതെ ഇങ്ങനെ ചെയ്തത്. വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ കിടന്നത് നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. ദയാല്‍ വൈദ്യുതി പോസ്റ്റില്‍ കയറുന്നത് ആരും കണ്ടിരുന്നില്ല, സംഭവത്തിന്റെ വാർത്ത പരന്നതോടെ ജനക്കൂട്ടം തടിച്ചുകൂടുകയും ലൈനുകള്‍ക്ക് മുകളില്‍ യുവാവ് കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെയും വൈദ്യുതി വകുപ്പിനെയുംഅറിയിക്കുകയായിരുന്നു.ദീൻ ദയാല്‍ എന്ന യുവാവ് മദ്യലഹരിയില്‍ വൈദ്യുതി പോസ്റ്റിലേക്ക് വലിഞ്ഞുകയറുന്നതിന് മിനിറ്റുകള്‍ക്ക് മുൻപ് മാത്രമാണ് ആ ലൈനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നത്. ഒരു തകരാറിനെ തുടർന്ന് ലൈനിലെ പവർ തനിയെ കട്ടായതായിരുന്നു.ദീൻ ദയാല്‍ പോസ്റ്റിന് മുകളില്‍ കയറി കിടക്കുന്ന സമയത്ത് അതിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നുവെങ്കില്‍ സെക്കൻഡുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുമായിരുന്നു എന്ന് ഗ്രാമവാസികള്‍ പറയുന്നു. ഭാഗ്യം ഒന്നുമാത്രം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ യുവാവിനെ പിന്നീട് നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് താഴെയിറക്കിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.