സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

കൊച്ചി : എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നിടത്ത് ആരാണ് ബ്ലെയ്ഡ് കൊണ്ടുവന്നതെന്ന് കണ്ടെത്തുമെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ചെന്ന ആരോപണം ഏറെ വിവാദമായിരുന്നു. 

ബ്ലെയ്ഡു കൊണ്ടുള്ള വരയലിൽ ഏതാനും പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.‘ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്നത് കണ്ടെത്തും. സമരത്തിനു വരുമ്പോൾ ബ്ലെയ്ഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്. അതുകൊണ്ട് ബ്ലെയ്ഡിന്റെ ആവശ്യമില്ല. 

ബ്ലെയ്ഡ് കൊണ്ടുവന്ന സമരരീതി അംഗീകരിക്കാൻ പറ്റില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുക, ഇതൊരു പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്, ബ്ലെയ്ഡ് കൊണ്ടുവന്നവരെ പിടികൂടും. ഞങ്ങളൊക്കെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. ബ്ലെയ്ഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നിൽ െകാണ്ടുവരും, അതിൽ ഒരു സംശയവും വേണ്ട’’– ചെന്നിത്തല പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !