ജലന്ധറിലും അമൃത്‌സറിലും മണിക്കൂറുകൾക്കിടെ സ്ഫോടനങ്ങൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖാലിസ്ഥാൻ ലിബറേഷൻ ആർമി

ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും മണിക്കൂറുകൾക്കിടെ സ്ഫോടനങ്ങൾ നടന്നു. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്ഫോടനമുണ്ടായത്.  


ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ജലന്ധറിലെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അമൃത്‌സറിലെ ഖാസ കന്റോൺമെന്റ് മേഖലയിൽ രണ്ടാമത്തെ സ്ഫോടനം നടന്നത്. സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. 

ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി സൂചനയുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സംഘടന ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 27-ന് പട്യാലയിലെ റെയിൽവേ ട്രാക്കിലും സ്ഫോടനം നടത്താൻ ശ്രമം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്.  രണ്ടിടങ്ങളിലും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാണ്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !