എടപ്പാൾ: മൂകാംബിക ദേവിക്ക് നിലവിളക്കും ലളിത സഹസ്രനാമ പുസ്തകങ്ങളും, ദേവീ മാഹാത്മ്യവും സമർപ്പിച്ച് മഞ്ജരിസ് ആദ്ധ്യാത്മിക ഗ്രൂപ്പ് .ഗുരുവായൂരിലെ വെളിച്ചപ്പാട് സുരേന്ദ്രൻ, സഞ്ജയ് ധൻരാജ്, വടകുറുമ്പ ക്ഷേത്രം വെളിച്ചപ്പാട് രഞ്ജിത്ത്, തിരുപ്പതിയിൽ നിന്ന് മീനാക്ഷി സുന്ദരം,തുടങ്ങി നിരവധി പേരാണ് മഞ്ജരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂകാംബിക ക്ഷേത്രത്തിൽ നിലവിളക്ക് സമർപ്പിച്ചത്.
അമ്പിളി സോമൻ നിലവിളക്ക് സമർപ്പണത്തിന് നേതൃത്വം നൽകി. 91 നിലവിളക്കാണ് സമർപ്പിച്ചത്. മൂകാംബിക ക്ഷേത്രത്തിൽ ഭഗവതിയെ പുറത്ത് എഴുന്നെള്ളിക്കുമ്പോൾ തലമുറകളായി ദേവിക്ക് മുന്നിൽ വിളക്ക് പിടിക്കുന്ന ജനാർദ്ധനനും അമ്പിളി സോമനും സമർപ്പിച്ച നെയ് വിളക്കിൽ ദീപം കൊളുത്തി.
രണ്ട് വലിയ താലവും നൂറോളം ലളിത സഹസ്ര നാമത്തിന്റെ പുസ്തകങ്ങളും സമർപ്പിച്ചതിൽ ഉൾപ്പെടുന്നു. ഭക്തർക്ക് ഒരു ലക്ഷം ദേവീമാഹാത്മ്യം കോപ്പി എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കം ക്ഷേത്രത്തിലെ തന്ത്രി രാമചന്ദ്ര അഡിഗക്ക് നൽകി അമ്പിളി സോമൻ നിർവഹിച്ചു.
മഞ്ജരീസ് ചെയർ പേഴ്സൺ അമ്പിളി സോമനെ മുകാംബിക ക്ഷേത്രം ഭാരവാഹി പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജരീസിലെ ഭാരവാഹികളായ വിനോദ് കണ്ണൻ, ശാന്ത രാമചന്ദ്രൻ, പ്രസന്ന രാധാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.