തിരുവനന്തപുരം: കൊടുമ്പിരി കൊണ്ട് കോൺഗ്രസിലെ മുഖ്യമന്ത്രിച്ചർച്ചകൾ. എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ ക്യാമ്പുകൾ. ഫ്‌ളക്‌സുകൾ സ്ഥാപിച്ചും സാമൂഹികമാധ്യമങ്ങളിലുടെ അനുകൂല തരംഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുന്നുണ്ട്.
ചടയമംഗലം മണ്ഡലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയെ പരാജയപ്പെടുത്തിയ എം.എം. നസീർ, താൻ വേണുഗോപാലിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. തനിക്ക് സീറ്റ് നൽകിയത് കെ.സി. ആണെന്നും അതിനാൽ അദ്ദേഹത്തിനാണ് പിന്തുണയെന്നുമായിരുന്നു നസീറിന്റെ വാക്കുകൾ. യുഡിഎഫ് 102 സീറ്റുകൾ നേടി വൻവിജയം നേടിയപ്പോൾ കോൺഗ്രസ് ജയിച്ചുകയറിയത് 63 സീറ്റുകളാണ്. ചുരുങ്ങിയത് 43 എംഎൽഎമാരുടെ പിന്തുണയും മൂന്ന് സ്വതന്ത്രരും ഒപ്പമുണ്ടെന്ന് കെ.സി. വേണുഗോപാൽ ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്, വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകൾ, ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനം മുഖ്യമന്ത്രിസ്ഥാനത്തേക്ക് തുണയാകുമെന്നാണ് വി.ഡി. സതീശൻ ക്യാമ്പ് വിശ്വസിക്കുന്നത്. ചൊവ്വാഴ്ച പറവൂരിലെത്തിയ സതീശന് റെയിൽവേസ്റ്റേഷനിൽ ലഭിച്ചത് വൻവരവേൽപ്പായിരുന്നു. ഇന്ന് (ബുധനാഴ്ച) രാവിലെ ടി.ജെ. വിനോദും ദീപക് ജോയിയും സതീശനെ കാണാൻ ആലുവയിലെ വീട്ടിൽ എത്തിയിരുന്നു. എം.എൽ.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കേന്ദ്രനിരീക്ഷകർ കണ്ട് അഭിപ്രായം തേടുകയും കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനുമാണ് എല്ലാ സാധ്യതയും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.