പുതുപ്പള്ളി വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്

പുതുപ്പള്ളി; സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്.

പ്രധാന പെരുന്നാൾ ദിനമായ ഇന്നു രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവരും വൈദികരും സഹകാർമികരാകും.

ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ വിതരണം ചെയ്യും. 12 കൗണ്ടറുകളിലായി നേർച്ചസദ്യ വിളമ്പും. കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം പള്ളിയുടെ വടക്കുവശത്തെ പന്തലിൽ നടത്തും. ഉച്ചയ്ക്കു 2നു പ്രദക്ഷിണം. വൈകിട്ട് 4ന് അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പും. 

23ന് ആണു കൊടിയിറക്ക്. ഇന്നലെ രാവിലെ ഗീവർഗീസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയോടെപൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ചു. പൊലീസിന്റെ സുരക്ഷാ വലയത്തിൽ പൊന്നിൻകുരിശ് പ്രത്യേക അറയിൽ നിന്നു പുറത്തെടുത്തു. തുടർന്നു പൊൻ, വെള്ളി കുരിശുകളുടെയും മെഴുകുതിരികളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിനുള്ളിൽ എത്തിച്ചു. തുടർന്നു പ്രധാന മദ്ബഹയിലെ ത്രോണോസിൽ സ്ഥാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !