തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു.
എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്.പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങുകയും ഏകകണ്ഠേന അത് പാസാക്കുകയും ചെയ്തു. ഈ പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.