തോറ്റെന്ന് വിശ്വസിക്കാനാകുന്നില്ല,മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് മമതാ ബാനർജി

കൊൽക്കത്ത; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

കാളിഘട്ടിൽ പാർട്ടിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണു മമത രാജിവയ്ക്കില്ലെന്ന വാദം ആവർത്തിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ പുറത്താക്കട്ടെയെന്നും മമത പറഞ്ഞു.‘ഞാൻ രാജിവയ്ക്കില്ല. അവരെന്നെ പുറത്താക്കട്ടെ. 

ഇതൊരു കറുത്ത ദിനമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നാം ശക്തരായിരിക്കണം. വഞ്ചിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും. എനിക്ക് ചിരി വരുന്നു. ധാർമികമായി ഞാൻ അവരെ പരാജയപ്പെടുത്തി. എല്ലാവർക്കും വേണ്ടി ഞാൻ പ്രവർത്തിച്ചു. നമ്മൾ തോറ്റു, പക്ഷേ പോരാട്ടം തുടരും. ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടലുണ്ടായിട്ടുണ്ട്’’ – മമത വിശദീകരിച്ചു.

പുതിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം കറുത്ത വസ്ത്രം ധരിക്കാനും മമത ടിഎംസി എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും യോഗത്തിലെത്തിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !