വിജയ്‌ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ, പിന്തുണ തേടി ടിവികെ നേതാക്കളുടെ നെട്ടോട്ടം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ സങ്കീർണ്ണമാകുന്നു.

234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഈ സാഹചര്യത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് തവണ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും, ഭൂരിപക്ഷം ഉറപ്പാക്കാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാനാവില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ്. 

45 മിനിറ്റോളം നീണ്ട രണ്ടാം കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ, നിയമസഭയിൽ ആവശ്യമായ പിന്തുണ തെളിയിക്കാൻ ടിവികെയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് ലോക്‌ഭവൻ ഔദ്യോഗികമായി പ്രസ്‌താവനയിറക്കി. ഇതോടെ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ 113 അംഗങ്ങളുടെ ബലം കൈവരിച്ച വിജയ്‌ക്ക്, ഭരണം ഉറപ്പിക്കാൻ ഇനിയും അഞ്ച് എംഎൽഎമാരുടെ പിന്തുണ കൂടി അനിവാര്യമായിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !