കോഴിക്കോട്: മൈജി കഴിഞ്ഞ സാമ്പത്തികവർഷം (2025-26) സ്വന്തമാക്കിയത് റെക്കോർഡ് വിറ്റുവരവ്. 5000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 5500 കോടി രൂപ നേടിയെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.
മൈജിയുടെ ടിവി ബ്രാൻഡായ ജി ഡോട്ടും ഡിജിറ്റൽ അക്സസറികളും ഗാഡ്മിയുടെ നോൺസ്റ്റിക്ക് പാത്രങ്ങളും കിച്ചൺ അപ്ലയൻസസുകളും മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭ്യമാണ്. വൈകാതെ ഇവ ഇന്ത്യയിലെമ്പാടും പൊതുവിപണിയിലും അവതരപ്പിക്കും. അടുത്ത ഓണത്തിനുമുൻപ് മറ്റ് ശ്രേണിയിലെ ഉൽപന്നങ്ങളും പുറത്തിറക്കും. ലോയൽറ്റി പ്രോഗ്രാമുകൾ ഉപഭോക്താക്കൾ ചെലവിടുന്ന ഓരോ രൂപയ്ക്കും കൂടുതൽ മൂല്യം നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് മൈജിയുടെ ലോയൽറ്റി പ്രോഗ്രാമുകൾ. ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താവിനുതന്നെ ഇതിലൂടെ തിരിച്ചുനൽകുന്നു. ഉൽപന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനായി മാർക്കറ്റിങ് ആൻഡ് റിസർച്ച് ടീമും മൈജിക്കുണ്ട്. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരാണ് മൈജിയുടെ ബ്രാൻഡ് അംബാസഡർമാർ.
കേരളത്തിലെ 150ൽപ്പരം ഷോറൂമുകളിലും മൈജി കെയർ സർവീസ് സെന്ററുകളുണ്ട്. നൂതന സങ്കേതികവിദ്യയുള്ള ഹൈലെവൽ റിപ്പയർ സെന്ററുകളും (എച്ച്എൽആർസി) ആരംഭിക്കും. സിഎസ്ആറിലും ശ്രദ്ധേയം സിഎസ്ആർ പ്രവർത്തനങ്ങളിലും മൈജി ശ്രദ്ധയൂന്നുന്നു. കുട്ടികളെ മൊബൈൽഫോൺ അഡിക്ഷനിൽ നിന്ന് അകറ്റിനിർത്തി, അവരുടെ ക്രിയാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്ന ‘ഫോൺ വേണ്ട’ ക്യാംപെയ്നാണ് ഇതിലൊന്ന്. സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ‘ഷി സ്റ്റാർട്ട്’ മറ്റൊരു പദ്ധതിയാണ്. എക്സ്റ്റൻഡഡ് വാറന്റി, ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാൻ, മൈജി എക്സ്ചേഞ്ച് ഓഫർ, ആകർഷക ഫിനാൻസ് സ്കീമുകൾ, www.myg.inൽ എക്സ്പ്രസ് ഡെലിവറി തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളും മൈജി നൽകുന്നുണ്ടെന്ന് എ.കെ. ഷാജി പറഞ്ഞു. വിദഗ്ധ ടെക്നീഷ്യൻസിനെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമുള്ള മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലൂടെ ഒട്ടേറെ വിദ്യാർഥികൾക്ക് കരിയർ സാധ്യതകൾ തുറന്നുനൽകാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.