കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം

പാലാ ;കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാൻ പ്രാപ്‌തിയില്ലാത്ത പ്രമുഖ നേതാക്കൾ അടക്കമുള്ളവരെ നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സാവധാനം ഒരുക്കുവാൻ രാജ്യസഭാ മോഡലിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി കേരള നിയമസഭയിലും അപ്പർ ഹൗസ് സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. 

കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ ഈ ക്രമീകരണം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതേ ആനുകൂല്യം കേരളം പോലുള്ള ചെറു സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുക വഴി ഫെഡറൽ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുക എന്നതാ യിരിക്കണം ലക്ഷ്യം.

ഇത്തരം ഒരു സംവിധാനം ഉണ്ടായാൽ ചില പ്രമുഖ നേതാക്കൾക്ക് നിയമസഭയിൽ എത്തുവാൻ അതൊരു സുവർണ്ണ അവസരം ആയിരിക്കും. ജനങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവർത്തനങ്ങളുടെയും രാഷ്ട്രിയ പിത്യത്വം ഏറ്റെടുക്കുന്ന, മഹാൻമാരായ പിതാക്കൻമാരുടെ പേരിൽ മാത്രം രാഷ്ട്രിയ പ്രവർത്തനം നടത്തുന്ന ചില അഭിനവ നേതാക്കൻമാർക്ക് നിയമസഭയിൽ എത്തുവാനുള്ള ഏക സാധ്യതയും ഇത് മാത്രമാണ്. 

ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ഇതിന് വേണ്ട നിയമ നിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് പാലാ നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. രാഷ്ട്രീയ വേർതിരിവില്ലാതെ ഈ പ്രമേയത്തെ ഇന്ന് കൂടുന്ന (05/05/2026) പാലാ നഗരസഭ കൗൺസിൽ യോഗം പിന്തുണച്ച് പാസാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !