‘പാർട്ടിയാണ് വലുത് നേതാക്കളല്ല’ ; കണ്ണൂരിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്;

കണ്ണൂർ:  കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രത്തിന് മേലെ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും ‘പാർട്ടിയാണ് വലുത് നേതാക്കളല്ല’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. 

എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം വച്ച് ‘ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്’ എന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. 


പാർട്ടിയിൽ പിണറായിക്കെതിരെയും ഗോവിന്ദനെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നു എന്ന സൂചനയായാണ് കോളയാട് പഞ്ചായത്തിലെ ഇരായിക്കൊല്ലിയിൽ ഇന്നലെ രാത്രി ബോർഡ് പ്രത്യക്ഷപ്പെട്ടത്.

മലയോരത്തെ സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഈരായിക്കൊല്ലി. തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് അറിയിച്ച് പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !