ആലപ്പുഴയിൽ കണക്കുകൂട്ടലുകൾ തെറ്റി എൻഡിഎ; പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ സ്ഥാനാർഥികൾ

ആലപ്പുഴ: ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നു കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ എൻഡിഎ സ്ഥാനാർഥികൾ. 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടു കുറഞ്ഞു. 


ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോഴും ഭൂരിഭാഗം മണ്ഡലങ്ങളിലും എൻഡിഎയ്ക്കു വോട്ടു കുറയുകയാണു ചെയ്തത്. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. ശക്തമായ മത്സരം നടന്ന ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ആറായിരത്തിലേറെ വോട്ടാണ് കുറഞ്ഞത്. മാവേലിക്കരയിൽ 7000 വോട്ടും ചെങ്ങന്നൂരിൽ 3500 വോട്ടും കുറഞ്ഞു. 


ഇതിൽ ചെങ്ങന്നൂരി‍ൽ ഇരു തിരഞ്ഞെടുപ്പുകളിലും ഒരേ സ്ഥാനാർഥിയായിരുന്നു. അതേസമയം ഹരിപ്പാട് മണ്ഡലത്തിൽ 12,000 വോട്ട് എൻഡിഎയ്ക്കു കൂടുതൽ നേടാനായി. കായംകുളത്ത് 5500 വോട്ടും അരൂർ, ചേർത്തല എന്നിവിടങ്ങളിൽ 3000 വോട്ടും കുട്ടനാട്ടിൽ 2000 വോട്ടും കൂടുതൽ നേടാനായി.

ജില്ലയിൽ 9 മണ്ഡലങ്ങളിലുമായി ഏകദേശം 3500 വോട്ടാണ് എൻഡിഎയ്ക്ക് കൂടിയത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7 മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വോട്ട് കൂടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണു വോട്ട് കൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !