സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവൻ വില 1,09,400 രൂപ

സ്വർണവില സംസ്ഥാനത്ത് വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ്13,675 രൂപയിലെത്തി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,09,400 രൂപയിലെത്തി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറാൻ - യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. 


ഒമ്പത് മാസത്തെ താഴ്ന്ന നിലയിൽ നിന്ന് കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിലെ സ്വർണവില മെച്ചപ്പെട്ടിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലുള്ളപ്പോൾ യുഎസും ഇറാനും പരസ്പരം ഏറ്റുമുട്ടിയെന്ന വാർത്തകൾ വന്നതോടെ ക്രൂഡ് ഓയിൽ വില വീണ്ടും വർധിച്ചു. ഇതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും വർധിച്ചു. 


പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.20 ശതമാനമാണ് വർധിച്ചത്.ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇത് സ്വർണത്തിലെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയുകയുമായിരുന്നു. 

ക്രൂഡ് ഓയിൽ വില രണ്ടു മാസമായി ഉയർന്നു തന്നെ നിൽക്കുകയാണ്. കൂടുതൽ കാലം ഈ നില തുടർന്നാൽ പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ഇത് കേന്ദ്രബാങ്കുകളുടെ പലിശ തീരുമാനത്തെയും സ്വാധീനിക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനോ നിലവിലെ നിരക്കിൽ തുടരാനോ സാധ്യതയുണ്ട്. 

അമേരിക്കൻ ഫെഡ് റിസർവ് ഏപ്രിലിലെ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. 
ഇക്കൊല്ലം പലിശ നിരക്കിൽ കുറവു വരുത്താനുള്ള സാധ്യത കുറവാണെന്നാണ് വിപണി കരുതുന്നത്. അടുത്ത കൊല്ലം പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത 37 ശതമാനമാണെന്നും വിപണി കരുതുന്നു. പലിശ നിരക്ക് കൂട്ടുമ്പോൾ ആളുകൾ കൂടുതലായി സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കും. ഇത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുന്ന കാര്യമാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് തൊഴിൽ, സാമ്പത്തിക കണക്കുകളിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ.

കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11,295 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം 11,240 രൂപയ്ക്കും വിൽക്കുന്നുണ്ട്. നിലവിലെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1.24 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. ഡിസൈൻ മാറുന്നതിന് അനുസരിച്ച് കേരളത്തിൽ മൂന്നു മുതൽ മുപ്പത് ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും അതിന്റെ നികുതിയും നൽകേണ്ടി വരും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !