ഊട്ടി: ഊട്ടിയുടെ ചരിത്രത്തിലാദ്യമായി നഗരത്തിൽ കാട്ടാനയിറങ്ങി. എടിസി റോഡിലെ ബിഎസ് ആശുപത്രിയിലാണ് ഇന്നലെ രാവിലെ ആനയെത്തിയത്.
ആനയെ കണ്ട് രോഗികളും ജനങ്ങളും ഭീതിയിലായെങ്കിലും ആശുപത്രിയിൽ ഒരു റൗണ്ട് അടിച്ച് ആന റോഡിലേക്കിറങ്ങുകയായിരുന്നു. ആനയെ കണ്ട് വാഹനങ്ങളിൽ വന്നവരും ഭീതിയിലായെങ്കിലും അത് ആളുകളെ ഉപദ്രവിക്കാതെ നടന്നു നീങ്ങി.
വനം വകുപ്പ് ജീവനക്കാർ കൊമ്പനെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് ആന എൽക്ക്ഹില്ലിനു സമീപമുള്ള കാരറ്റ് തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. ഇതിനു മുൻപ് ദൊഡ്ഡബെട്ടയിൽ കാട്ടാനയെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.