സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും; സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച്‌ ഓര്‍ത്തഡോക്സ് സഭ, ഇവർ സഭയെ പ്രതിനിധീകരിക്കും,,

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ.

ഡോ. ഗീവർഗീസ് മാർ യൂലിയോസ് (തിരു.ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ഫാ.ഡോ. തോമസ് വർഗീസ് അമയില്‍ (സഭാ വൈദിക ട്രസ്റ്റി), റോണി വർഗീസ് ഏബ്രഹാം (സഭാ അല്‍മായ ട്രസ്റ്റി), അഡ്വ ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി) എന്നിവർ സഭയെ പ്രതിനിധീകരിക്കും. സർക്കാർ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

രാവിലെ 10ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. അധികാരത്തിലേക്കുള്ള മടക്കം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകർ.

സെൻട്രല്‍ സ്റ്റേഡിയത്തില്‍ അര ലക്ഷം പേരെ ഉള്‍കൊള്ളാവുന്ന കൂറ്റൻ പന്തല്‍ ആണ് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളില്‍ ബിഗ് സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം 9 മണി വരെ മാത്രമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !