പിണറായി വിജയന്റെ പ്രതിപക്ഷനേതൃസ്ഥാനം തള്ളി സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ; പൂർണ പിബിയിൽ 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷം

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്.


പൂർണ പിബി യോഗത്തിൽ മലയാളികളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതൃപദം ദുഷ്കരമാകുമായിരുന്നു. പിണറായി പ്രതിപക്ഷനേതാവാകുന്നതിനോടു മറ്റൊരു മലയാളി അംഗം വിജു കൃഷ്ണൻ വിയോജിച്ചു.


പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്ത കഴിഞ്ഞ പിബിയിൽ പിണറായിയും എം.വി.ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ നിശിതമായി വിമർശിച്ച ബംഗാൾ ഘടകത്തിലെ അംഗങ്ങൾ ഇക്കുറി പിണറായി തുടരട്ടെയെന്ന നിലപാടിനോടു യോജിച്ചത് കൗതുകമായി.


കേരളത്തിൽനിന്നുള്ളവർക്കു പുറമേ തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ.ബാലകൃഷ്ണൻ, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പിണറായിയെ പിന്തുണച്ചു. വിജു കൃഷ്ണനു പുറമേ, ബി.വി.രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ, ജിതേൻ ചൗധരി, മറിയം ധാവ്‌ളെ, ആർ.അരുൺകുമാർ എന്നിവർ എതിർത്തു.


സിപിഎം ജില്ലാ കമ്മിറ്റികളിലെ ചർച്ചകളിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഉയരുന്ന നിശിത വിമർശനം 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെയെത്തും. അംഗങ്ങൾക്കു തുറന്നു സംസാരിക്കാൻ അവസരം നൽകണമെന്നും നേതാക്കൾ ആരെയും തടയരുതെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം. ഇവയെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോർട്ടാകും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു തന്നെ താനുൾപ്പെടെയുള്ളവരുടെ വീഴ്ചകളെക്കുറിച്ചുള്ള വിമർശനം അടങ്ങുന്ന റിപ്പോർട്ട് അവതരിപ്പിക്കേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !