അന്വേഷണം വേണം, സോനയുടേത് ആസൂത്രിത കൊലപാതകം:? കാറിന്‍റെ വയറിങ്ങിനോ ഇന്ധനടാങ്കിനോ തകരാറില്ല; ദുരൂഹത ആരോപിച്ച്‌ കുടുംബം

കോഴിക്കോട്: പേരാമ്പ്രയില്‍ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച്‌ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം. കൃത്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അതിനിടെ അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ കാറിനുള്ളിലെ വയറിങ്ങിനും ഇന്ധനടാങ്കിനും തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു. തീപിടുത്തമുണ്ടായത് കാറിന് പിന്നില്‍ നിന്നാണ് എന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ദുരൂഹത ആരോപിച്ച്‌ യുവതിയുടെ കുടുംബം രംഗത്തെത്തിയത്.
ചെറുവണ്ണൂരില്‍ വച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കറമുക്ക് സ്വദേശി റിജിൻ ലാലും ഭാര്യ സോനയും സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിന് തീപിടിച്ചതോടെ റിജിൻ പുറത്തിറങ്ങിയെങ്കിലും സോന പിൻസീറ്റില്‍ കുടുങ്ങുകയായിരുന്നു. കാറിന്‍റെ തീ പൂർണമായി അണച്ചപ്പോഴാണ് ഭാര്യ പിൻസീറ്റിലുണ്ടെന്ന വിവരം റിജിൻ നാട്ടുകാരോട് പറയുന്നത്.
ആറ് മാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 60 ശതമാനം പൊള്ളലേറ്റ് റിജിൻ ചികിത്സയിലാണ്. മൂന്ന് വർഷം മുൻപാണ് റിജിനും സോനയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വിദേശത്തായിരുന്ന റിജിൻ ലാല്‍ ഒരു മാസം മുൻപാണ് നാട്ടില്‍ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !