കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ പ്രതിഷേധം.
പിണറായി വിജയന്റെ ബേക്കറി ജംഗഷ്നിലെ വീട്ടിന് മുന്നിലാണ് പ്രതിഷേധം. മുന്‍മന്ത്രി വി.ശിവന്‍കുട്ടി, വി.ജോയി എംഎല്‍എ, ആനാവൂര്‍ നാഗപ്പന്, വി.കെ.പ്രശാന്ത്, ബിനീഷ് കോടിയേരി തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. എകെജി സെന്ററിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് തിരുവനന്തപുരത്ത് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലും നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നുണ്ട്. 'കേന്ദ്ര സർക്കാർ തെമ്മാടികളെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.