തിരുവനന്തപുരത്ത് അമ്യൂസ്മെന്‍റ് പാര്‍ക്കിൽ അപകടം, നിരവധി പേർക്ക് പരിക്ക്..

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡിൽ അപകടം.

റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളെ തിരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ എത്തിച്ചു. ഒരാളെ കൂടി കൊണ്ടുവരും. 

തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകൾ. ഒരാളുടെ കാലിനാണ് പരിക്ക്. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16), എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇവരെ വെഞ്ഞാറമൂട് സെൻ്റ്ജോൺസ് ആശുപത്രിയിൽ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൈഡിലുണ്ടായിരുന്ന 150ഓളം പേര്‍ താഴെ വീണു,. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് റൈഡ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !