ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് അജിത് ഡോവൽ

മോസ്‍കോ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

മോസ്‍കോയിൽ നടന്ന ഇന്റർനാഷനൽ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അജിത്. രാജ്യാന്തര സുരക്ഷ നേരിടുന്ന  വെല്ലുവിളികളും ഭീഷണികളും എന്ന വിഷയത്തിലായിരുന്നു ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പിന്തുണയ്ക്കണോ അതോ അവരെ പ്രതിരോധിക്കണമോ എന്ന കാര്യത്തിൽ ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ കൃത്യമായ തീരുമാനമെടുക്കണമെന്ന് അജിത് ഡോവൽ പറഞ്ഞു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല. ഭീകരവാദ ഭീഷണികൾക്കെതിരെ ആഗോള പ്രതികരണം ആവശ്യമാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്ഥാപിക്കപ്പെട്ട ആഗോള സ്ഥാപനങ്ങളിൽ അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണ്. നിലവിലെ  സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഉതുകുന്നവിധം അവയെ കൂടുതൽ ഫലപ്രദമാക്കണം’’– ഡോവൽ പറഞ്ഞു. 

ഹോർമുസ് കടലിടുക്ക്, ചെങ്കടൽ തുടങ്ങിയ രാജ്യാന്തര ജലപാതകളിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ടെന്നും അജിത് ഡോവൽ വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !