ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ

പാലാ :നമ്മുടെ കേരളത്തിൽ ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു.

വിസിബ് സ്വാശ്രയ സംഘം ;കെയർ ആൻഡ് സെയ്ഫ് അഗ്നിവേദിക് സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

സതി അനുഷ്ഠിച്ചിരുന്നു നാട്ടിൽ രാജാറാം മോഹൻറായി അനീതിക്കെതിരെ സമരം ചെയ്തു അത് ഇല്ലാതാക്കി .ഇന്ന് ആ കാലഘട്ടത്തിൽ നിന്നും സ്ത്രീ വിമോചിതയായെന്നുള്ളതിന്റെ അവസാന പടിയാണ്  ആർത്തവ ശുചിത്വ ദിനാചരണത്തിലൂടെ ഇപ്പോൾ കേരളവും പാലായും നൽകുന്ന പാഠം എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

ആർത്തവം ഇല്ലെങ്കിൽ മനുഷ്യരാശി ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല .അജ്ഞത മൂലം ഇന്ന് ഗർഭാശയ കാൻസർ വളർന്നു കൊണ്ടിരിക്കയാണ് .വിസിബ് നടത്തുന്ന ഇത്തരം പ്രോഗ്രാമിലൂടെ സ്ത്രീ സമൂഹത്തിന് അജ്ഞതയിൽ നിന്നും ഉണരുവാനും ആരോഗ്യകരമായ കുടുംബ ജീവിതം നയിക്കുവാനും കഴിയട്ടെയെന്ന് ചാണ്ടി ഉമ്മൻ ആശംസിച്ചു .

കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ലാലി സണ്ണി അധ്യക്ഷം വഹിച്ച യോഗത്തിൽ കെ സി തങ്കച്ചൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോക്ടർ ശങ്കർ അയ്യർ ആമുഖ പ്രസംഗം നടത്തി .ബിജി ജോജോ ;ഡോക്ടർ റോണി വിൽഫ്രഡ് ;ഡോക്ടർ വീണ ജിബിൻ ;സുരേഷ് ടി ;ഷിജു ടി കെ ;സാനു അനീഷ് എന്നിവർ പ്രസംഗിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !