പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണവും വജ്രവും കൊള്ളയടിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് റിപ്പോർട്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ്.അതി ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് നല്‍കി. 

ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതുസംബന്ധിച്ച കത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ല. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായ കൊണ്ടുപോയി എന്നാണ് രേഖ. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. 

സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. ക്ഷേത്രത്തിലെ നിലവറക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നാണ് ഡിജിപിയുടെ നിർദേശം. 

വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന മുഴുവന്‍ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. ഒരാളെപ്പോലും സുരക്ഷാപരിശോധന കൂടാതെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്. നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !