മാരകായുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു, ജനനേന്ദ്രിയത്തിലടക്കം മുളക് പൊടി വിതറി..മൂവർ സംഘം പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മണ്ണന്തല: യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നുദിവസം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

വെമ്പായം പുത്തൻവിള സ്വദേശി ശരത്താണ് (37) ക്രൂരമായ മർദനത്തിന് ഇരയായത്. പ്രതികളായ മലയിൻകീഴ് അരുവിപ്പാറ തെക്കേവിളവീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിരനിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വള്ളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരെ മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രതികൾ താമസിക്കുന്ന മലയിൻകീഴിലെ ഫ്ലാറ്റിലേക്ക് ശരത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് മൂവരും ചേർന്ന് ശരത്തിനെ മർദിച്ച് അവശനാക്കിയശേഷം മണ്ണന്തലയിലുള്ള മറ്റൊരു ഫ്ലാറ്റിൽ കൊണ്ടുവന്നു. തുടർന്ന് രണ്ടുദിവസം ക്രൂരമായ മർദനത്തിന് ഇരയായ ശരത്തിന്റെ ബോധം നഷ്ടപ്പെട്ടു. ബോധരഹിതനായി ശരത്ത് മരിച്ചെന്നു കരുതിയ പ്രതികൾ ഇയാളെ ഉപേക്ഷിച്ച് ഫ്ലാറ്റ് വിട്ടു പുറത്തേക്കു പോകുകയായിരുന്നു. 

ഞായറാഴ്ച ഉച്ചയോടെ ബോധംവന്ന ശരത്ത് പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ മണ്ണന്തല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടാലിയുടെ പിൻഭാഗംകൊണ്ടും ഇടിവളകൊണ്ടും അതിക്രൂരമായി ഇടിക്കുകയായിരുന്നെന്ന് ശരത്ത് പറഞ്ഞു. കൂടാതെ മുറിവുണ്ടായ സ്ഥലങ്ങളിലും ജനനേന്ദ്രിയത്തിലും കണ്ണിലുമെല്ലാം മുളകുപൊടി കലക്കിയൊഴിച്ചതായും ശരത് പരാതിയിൽ പറയുന്നു. 2021-ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. 

അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പിടിയിലാവാൻ കാരണം ശരത്താണെന്ന വൈരാഗ്യത്തിലാണ് ഇവർ ആക്രമിച്ചത്. ശരത്തിനെക്കൊണ്ട് ചില രേഖകളിൽ പ്രതികൾ ഒപ്പിട്ടുവാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ശരത്ത് മണ്ണന്തല സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !