ലിറ്റല്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന മാലാഖ കുഞ്ഞിനെ മരണം തട്ടിയെടുത്തു എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയറിഞ്ഞ മലയാളി സമൂഹത്തിന് പിന്നിടുള്ള മണിക്കൂറുകളും നല്‍കിയത് മരണവാര്‍ത്തകളുടെ വേദനകളായിരുന്നു.
കാരണം ഇന്നലെ ഉച്ചയോടെ യുകെ മലയാളികളെ തേടിയത് ഒന്നിന് പിന്നാലെ ഒന്നായുള്ള മരണവാര്ത്തകളാണ്. പലപ്പോഴും കറുത്ത ഞായറായി എത്താറുള്ള മണിക്കൂറുകള്‍ ഇടവിട്ടുള്ള മരണങ്ങള് ഇന്നലെ ചൊവ്വാഴ്ച്ച ദിനം തേടിയെത്തുകയായിരന്നു. ലിറ്റില്‍ഹാംപ്ടണിലെ അഞ്ച് മാസം പ്രായമുള്ള മാലാഖ കുഞ്ഞിന്റെ മരണം നല്കിയ വേദനയില്‍ നിന്ന് മാറും മുമ്പ് പിന്നാലെയെത്തി മരണം വാര്‍ത്ത യുകെ മലയാളി സമൂഹത്തിന് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല.മില്‍ട്ടണ്‍ കെയ്സിലെ ഡോക്ടര്‍ ദമ്പതികള്‍ക്കിടയിലെ വാക്ക് തര്‍ക്കം മരണത്തിലേക്ക് എത്തിയെന്ന വാര്‍ത്തയാണ് യുകെ മലയാളികളെ നടുക്കിയത്.ഞായറാഴ്ച വൈകുന്നേരം നടന്ന അത്യാഹിതത്തെ പറ്റി മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളികള്‍ പോലും ഇന്നലെയാണ് വിവരം അറിഞ്ഞത്. സ്കിന്‍ ക്യാന്‍സര്‍ മേഖലയില്‍ ഹിസ്റ്റോപതോളജിസ്റ്റായി അച്ചാമ്മ ആണ് ഭര്‍ത്താവിന്റെ കൈകളില്‍ കൂടി മരണം വരിച്ചത്.
ഇതിന് തൊട്ട് പിന്നാലെയാണ് ഐടി ജീവനക്കാരനായ മലപ്പുറം സ്വദേശിയുടെ മരണം എത്തിയത്. സ്ട്രോക്ക് ബാധിച്ച് ചികിത്സയിലിരിക്കെയാണ് നബീല്‍ മരണമടഞ്ഞത്. പിന്നാലെ വൈകുന്നേരത്തോടെയാണ് ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശിയുടെ മരണം വാര്‍ത്തയും യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്.
താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി ആണ് വിട പറഞ്ഞത്. 52 വയസായിരുന്നു പ്രായം.ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്.
ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍: നവീന. സഹോദരി: വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). പരേതന് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് യു.കെയില്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.