യുകെ:മകനെ കാണാന്‍ ദുബായിക്ക് പോകവേ ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു പിന്നീട് ഹോസ്പിറ്റലിൽ അന്തരിച്ച ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് ( മെയ് 4) മുംബൈയിൽ സംസ്കരിക്കും;
അഞ്ചാം പിറന്നാള്‍ ആഘോഷിച്ച മകനെ കാണാന്‍ അവന്‍ താമസിക്കുന്ന ദുബൈയിലെ സഹോദരിയുടെ അടുത്തേക്ക് യാത്രയായ ശ്രീകാന്തിനാണ് പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദവും ആയി ജീവിച്ച ശ്രീകാന്ത് പൊടുന്നനെ ഹിത്രു എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീഴുക ആയിരുന്നു. പക്ഷാഘാതം സംഭവിച്ചെന്ന് ഉറപ്പായ ശ്രീകാന്ത് ക്രോയ്‌ടോന്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കയെയാണ് മരണം കൂട്ടിനെത്തുന്നത്. മുംബൈ കുർളയിലെ ഹോളി ക്രോസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ പോവ്വായിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം സാകിനാക്ക സെൻ്റ് ആൻ്റണി ചർച്ചിലെ പ്രാർത്ഥനകൾക്ക് ശേഷം കുർള പള്ളിയിലെ കല്ലറയിലേക്ക് മാറ്റും.ജീവിതം പൊരുതിത്തോറ്റ പോരാളി:-
കൊല്ലം സ്വദേശിയായ ശ്രീകാന്ത് പഠനത്തിനായി സ്റ്റുഡൻ്റ് വിസയിലാണ് യുകെയിലെ ഡെർബിയിൽ എത്തിയത്. കോവിഡ് കാലത്ത് മാതാപിതാക്കളെയും ഭാര്യയെയും നഷ്ടമായതോടെ അഞ്ച് വയസുകാരനായ ഏക മകൻ്റെ സംരക്ഷണം ശ്രീകാന്തിൻ്റെ വലിയ ഉത്തരവാദിത്തമായി മാറി. പഠനത്തിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെ പോസ്റ്റ് സ്റ്റഡി വിസക്കാലത്ത് പ്രതീക്ഷയോടെ ജോലി തിരയുന്നതിനിടയിലാണ് മകൻ്റെ പിറന്നാളിന് ശേഷമെങ്കിലും അവനെ കാണാനായി അദ്ദേഹം യാത്ര തിരിച്ചത്. എന്നാൽ ഏപ്രിൽ 24-ന് ഹീത്രോ വിമാനത്താവളത്തിൽ വെച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സെൻ്റ് ജോർജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിലവിൽ അദ്ദേഹത്തിന്റെ പത്നി അന്ത്യവിശ്രമം കൊള്ളുന്ന കുർളയിലെ ഹോളി ക്രോസ് പള്ളിയിലെ കല്ലറയിലാണ് ശ്രീകാന്തിനും അന്ത്യവിശ്രമമൊരുക്കുന്നത്. നാളെ രാവിലെ മൃതദേഹം പോവ്വായിലെ വസതിയിൽ എത്തിക്കും. തുടർന്ന് സാകിനാക്ക സെന്റ് ആന്റണി ചർച്ചിൽ വെച്ച് നടത്തുന്ന പ്രത്യേക ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും ശേഷമായിരിക്കും സംസ്‌കാരത്തിനായി കുർളയിലെ പള്ളിയിലേക്ക് കൊണ്ടുപോകുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.