നാടൻ ചായ പ്രഭാതങ്ങളെ ഊർജ്ജ സ്വലമാക്കുന്നു: ഗൂഗിള്‍ സിഇഒയുടെ പ്രഭാത ഭക്ഷണത്തില്‍ പ്രധാനമായും ഈ മൂന്നു വിഭവങ്ങള്‍;

വാഷിങ്ങ്ടൺ: ഗൂഗിള്‍ സിഇഒയുടെ പ്രഭാത ഭക്ഷണത്തില്‍ പ്രധാനമായും ഈ മൂന്നു വിഭവങ്ങള്‍; സുന്ദര്‍ പിച്ചെയുടെ ബ്രേക്ക്ഫാസ്റ്റ് സൈബറിടങ്ങളില്‍ ചര്‍ച്ചയാകുന്നു

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചെയുടെ ജീവിതശൈലി യുവാക്കള്‍ക്കിടയില്‍ എപ്പോഴും കൗതുകവിഷയമാണ്.

അദ്ദേഹത്തിന്റെ ആശയങ്ങളും വിജയകഥയും പോലെ തന്നെ ദൈനംദിന ശീലങ്ങളും പലർക്കും പ്രചോദനമാകാറുണ്ട്. ഇപ്പോഴിതാ, സുന്ദർ പിച്ചെയുടെ പ്രഭാതഭക്ഷണ ക്രമമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

രാവിലെ 6.30 നും 7 മണിക്കും ഇടയിലായാണ് അദ്ദേഹം സാധാരണയായി എഴുന്നേല്‍ക്കുന്നത്. എന്നാല്‍ താൻ ഒരു 'മോണിംഗ് പേഴ്സണ്‍' അല്ലെന്ന് സുന്ദർ പിച്ചെ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനാല്‍ ദിവസത്തിന്റെ തുടക്കം അദ്ദേഹം വളരെ ശാന്തമായും സമ്മർദമില്ലാതെയും ആക്കാനാണ് ഇഷ്ടപ്പെടുന്നത്. വ്യായാമവും കൂടുതലായും വൈകുന്നേര സമയങ്ങളിലാണ് ചെയ്യാറുള്ളത്.

സസ്യാഹാരിയായതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രത്യേകിച്ച്‌ പ്രോട്ടീനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ പുലർത്തുന്നു. അതുകൊണ്ടുതന്നെ, പ്രോട്ടീൻ സമൃദ്ധമായ മൂന്ന് പ്രധാന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രഭാതഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ഡിജിറ്റല്‍ യുഗത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ഓണ്‍ലൈൻ പേപ്പറുകള്‍ക്ക് പകരം അച്ചടിച്ച പത്രങ്ങള്‍ വായിക്കുന്ന ശീലമാണ് സുന്ദർ പിച്ചെയ്ക്കുള്ളത്. വാള്‍ സ്ട്രീറ്റ് ജേർണല്‍, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മൂന്നോ നാലോ പത്രങ്ങള്‍ വായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ദിവസം തുടങ്ങുന്നത്. ഒപ്പം ഒരു ഗ്ലാസ്സ് ചൂടൻ ചായയും അദ്ദേഹത്തിന് നിർബന്ധമാണ്.

ഇന്ത്യയില്‍ ജനിച്ച്‌ വളർന്നതുകൊണ്ട് തന്നെ ആ ഒരു പ്രഭാതകാല ചായപ്രേമം ഇപ്പോഴും അദ്ദേഹത്തിലുണ്ട്. വെള്ളവും പാലും തേയിലയും പഞ്ചസാരയും ഒപ്പം ഏലക്ക പോലുള്ള സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ചേർത്ത് തിളപ്പിച്ചെടുക്കുന്ന നമ്മുടെ തനി നാടൻ ചായ അദ്ദേഹത്തിന്റെ പ്രഭാതങ്ങളെ ഊർജ്ജസ്വലമാക്കുന്നു.


ഒരു വെജിറ്റേറിയൻ ആയതിനാല്‍ ശരീരത്തിന് വേണ്ട പ്രോട്ടീൻ ലഭിക്കാൻ അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത് മുട്ടയെയാണ്. പത്രവായനയ്ക്കും ചായയ്‌ക്കുമൊപ്പം ഓംലെറ്റും ടോസ്റ്റ് ചെയ്ത ബ്രെഡുമാണ് അദ്ദേഹം പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !