സിപിഐ യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പിണറായി വിജയനും സർക്കാരിനുമെതിരെയുള്ള മുന്നണിക്കുള്ളിലെ വിമർശനം തുടരുന്നു.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജാവെന്ന് ഭാവിച്ചുവെന്നാണ് സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലുയർന്ന വിമർശനം.പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് പിണറായി എന്ന തരത്തിലായിരുന്നു യോഗത്തിലെ ചർച്ചകളും വിമർശനങ്ങളും. 

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റായ സന്ദേശമാണെന്നും ചില അംഗങ്ങൾ പറഞ്ഞു. ജനങ്ങൾ തള്ളിയ ഒരാളല്ല പ്രതിപക്ഷത്തെ നയിക്കാൻ വേണ്ടി വരേണ്ടത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി പിണറായിയിൽ പലപ്പോഴും തെളിഞ്ഞു കണ്ടു. ലാളിത്യത്തിന്റെ അഭാവങ്ങൾ ഉണ്ടായി. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും ഇതല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് പ്രസക്തി ഇല്ലാതെയായി മാറി. 

തിരുത്തൽ ശക്തി എന്ന് പറയുന്ന സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. എൽഡിഎഫ് എന്ന് പറഞ്ഞാൽ പിണറായി മാത്രം എന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നു എന്ന വിമർശനങ്ങളും ഉയർന്നു. മൂവാറ്റുപുഴയിൽ സിപിഐക്കുണ്ടായ കനത്ത തോൽവിയിലും നേതാക്കൾക്ക് വിമർശനമുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !