‘‘ഇത് ഇത്ര വൈകാരികമായി എടുക്കേണ്ട’ സുപ്രീം കോടതി

‘‘ഇത് ഇത്ര വൈകാരികമായി എടുക്കേണ്ട’ സുപ്രീം കോടതി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മ ‘കോക്റോച്ച് ജനതാ പാർട്ടി’യുമായി (സിജെപി) ബന്ധപ്പെട്ട ആരോപണങ്ങളും വ്യാജ അഭിഭാഷകരും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.കെ. ഗോസ്വാമിയോട് ‘‘ഇത് ഇത്ര വൈകാരികമായി എടുക്കേണ്ട’’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തിനുശേഷവും വളച്ചൊടിച്ചതും ദുരുദ്ദേശപരവുമായ പ്രചാരണം തുടരുകയാണെന്ന് ഗോസ്വാമി വാദിച്ചു. 

കോടതിമുറിയിലെ സംഭാഷണങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നു മറ്റൊരു അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി, ‘‘അത്ര ഗൗരവമായ അടിയന്ത സാഹചര്യമില്ല. ഞങ്ങൾ പരിശോധിക്കാം’’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.   

എന്താണ് കോക്ക്‌റോച്ച് ജനതാ പാർട്ടി? 

ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ഒരു ആക്ഷേപഹാസ്യപരമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി (CJP) . 2026 മെയ് 16-ന് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് (Abhijeet Dipke) ഈ പ്രസ്ഥാനം സ്ഥാപിച്ചത്. 

2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" (cockroaches) ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമർശത്തിനുള്ള മറുപടിയായാണ് അഭിജീത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയവുമായി രംഗത്തെത്തിയത്. "അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" (Voice of the Lazy & Unemployed) എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !